ഈയുള്ളവന് ഒരുബ്ലോഗ് തുടങ്ങി ഈ കൊച്ചുകേരളത്തില്‍ നിന്നുമാത്രമല്ല അമേരിക്കയില്‍ നിന്നും ആസ്ട്രേലിയയില്‍ നിന്നും ആളുകള്‍ തുറന്നുന്നോക്കി എന്നറിയുന്പോഴുള്ള സന്തോഷം ഒന്നുവേറെതന്നെ.
ആര്‍ക്കും നിസാരമായി തുടങ്ങാവുന്ന ഈ ബ്ലോഗുകളുടെ ലോകത്ത് പഞ്ചായത്തുകളുടെ ബ്ലോഗുകള്‍ വിരലിലെണ്ണാവുന്നത്രയേയുള്ളു. ഒരു ബ്ലോഗുതുടങ്ങുക എന്നത് വളരെനിസാരമായകാര്യമാണ് ഒരു വെബ്സൈറ്റ് തുടങ്ങുന്നതുപോലുള്ള സാങ്കേതിക ബുദ്ധിമുട്ടുകളോ ഡൊമൈന്‍ രജിസ്ട്രേഷനോ സെര്‍വറില്‍ സ്ഥലം വാങ്ങല്പോലുള്ള പ്രശ്നങ്ങളോ ബ്ലോഗുകള്ക്കില്ല.
പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തിചിന്തിച്ചാല് അനന്തമായ സാധ്യതകള്‍ ബ്ലോഗുകള്‍ തുറന്നുതരുന്നു, ഇന്നത്തെ നിലയില്‍ ഒരുഗ്രാമപഞ്ചായത്തിന് പൊതുജനങ്ങളുമായി പങ്കുവയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് ഒരു വെബ്സൈറ്റിനേക്കള് എളുപ്പം ബ്ലോഗുകളാണ്. ഒരു വെബ്സൈറ്റ് തുടങ്ങുന്നതിന് പതിനായിരം രൂപയില്‍ അധികം ചെലവുവരുബോള് ബ്ലോഗുകള്‍ തികച്ചും സൌജന്യമാണെന്നകാര്യം ഓര്‍ക്കുക, മാത്രമല്ല ഒരു വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതിനുവേണ്ട സാങ്കേതിക ഞ്ജാനം ബ്ലോഗുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട. പഞ്ചായത്തിന്റെ അടുത്ത ഗ്രാമസഭാതീയ്യതികള്, ക്യാമ്പ് കളക്ഷന്‍ വിവരങ്ങള്‍, ഗുണഭോകത്ര ലിസ്റ്റ്, അറിയീപ്പുകള്‍, ക്വട്ടേഷനുകള്‍ പൌവരാവകാശ രേഖ വികസന പ്രവര്‍ത്തനങ്ങള്‍ എന്നുവേണ്ട ഗ്രാമപഞ്ചായത്തിനെ കുറിച്ചെന്തും കളര്‍ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിക്കാന്‍ കമ്പ്യുട്ടര്‍ പരിഞ്ജാനമുള്ള ഏതെരാള്‍ക്കും കഴിയും. കൂടുതല്‍ വ്യാപകമായിചിന്തിച്ചാല് ബ്ലോഗുകള്‍ പഞ്ചായത്തുകള്‍ക്ക് നാളെ ഒരു വരുമാനമാര്‍ഗ്ഗമായി വന്നുകൂടെന്നില്ല, പഞ്ചായത്തിന് റ്റെ ബ്ലോഗുകളില്‍ പരസ്യങ്ങള്‍ക്ക് സ്ഥാനം കൊടുക്കുകയേവേണ്ടു, സത്യത്തില്‍ ബ്ലോഗുകള്‍ പണംക്കായ്ക്കുന്ന മരങ്ങളാണ്।
ബ്ലോഗര്‍.കോം എന്ന സൈറ്റിലൂടെയാണ് നമ്മള് ബ്ലോഗ് നിര്‍മ്മിക്കുന്നത്. ഗൂഗിള്‍ എന്ന കമ്പനി ബ്ലോഗര്‍ സേവനം നല്‍കുന്നത്, മറ്റുചില കമ്പനികളും സമാനമായ സേവനം നല്ക്കുന്നുണെട്ങ്കിലും ഗൂഗില്തന്നെ മുന്നിട്ട്നില്‍ക്കുന്നു.
ഒരു ബ്ലോഗുനിര്മ്മിക്കുന്നതിന് ആദ്യമായി ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കുകയാണ് വേണ്ടത് ഗൂഗിളില്‍ ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കുകയെന്നത് നിസാരമായ കാര്യമാണ്. നിങ്ങള്‍ക്ക് ആകെവേണ്ടത് ഇന്‍ റ്റെര്‍ നെറ്റ് കണക്ഷന് ഉള്ള ഒരു കമ്പ്യുട്ടര്‍ മാത്രമാണ്. കമ്പ്യൂട്ടറില്‍ ഇന്‍ റ്റെര്‍ നെറ്റ് എക്സ്പ്ലോറര്‍ എന്ന ബട്ടണില്‍ അമര്‍ത്തി google.com എന്ന സൈറ്റില്‍ പോകാം
അപ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെ ഒരു പേജ് ലഭിചീട്ടുണ്ടാവും. അതില്‍ Gmail എന്നിടത്ത് ക്ലിക്ക് ച്ചെയ്താല്‍ നിങ്ങള്‍ക്ക്
welcome to Gmail എന്ന ഒരു പേജ് ലഭിക്കും അതില്‍ Sign up for mailഎന്നിടത്ത് ക്ലിക്ക് ച്ചെയ്യു
അപ്പോള്‍ ഇത്തരത്തിലുള്ള ഒരു Application form ആയിരിക്കും ലഭിക്കുന്നത്. ആവശ്യമായ വിവരങ്ങള്‍ നല്‍കൂ, (നിങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്കു വേണ്ടിമാത്രമുള്ള ഒരു ഇമെയില്‍ ഐഡിയും, ബ്ലോഗുമാണ് ഉണ്ടാക്കുവാന്‍ പോക്കുന്നത് പഞ്ചായത്തിനു വേണ്ടിയുള്ള ബ്ലൊഗ് പഞ്ചായത്തു ഭരണസമിതിയുമായിആലോചിച്ചതിനു ശേഷം മാത്രം മതി മാത്രമല്ല അതിന് റ്റെ Password സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വംകൂടി ഉണെട്ന്ന് മറക്കാതിരിക്കുക) ആവശ്യമായ വിവരങ്ങള്‍ നല്കുമ്പോള് നിങ്ങള്‍ ഉദ്ദേശിച്ച പേരില്‍ തന്നെ ഈമെയില്‍ ഐഡി ലഭിക്കുന്നുണ്ടോ എന്ന്ന്നോക്കൂ, ഇല്ലെങ്കില്‍ ചില രൂപഭേദങ്ങളോടുക്കൂടിയ ഈമെയില്‍ ഐഡി ലഭിക്കും. ഇനി password നല്‍കൂ. password നു കുറ്ഞ്ഞത് 8 അക്ഷരങ്ങള്‍ വേണ്ടിവരും. അക്ഷരങ്ങളും അക്കങ്ങളും ഇടകലര്‍ത്തി നിങ്ങള്‍ക്ക് എന്നുമോര്‍ക്കാന്‍ കഴിയുന്ന ഒന്നായാല്‍ ആയത് സുരക്ഷിതമായിരിക്കും. 
ഇപ്പോള്‍ ലഭിക്കുന്ന പേജില്‍ I am ready Show me my account എന്നിടത്ത് ക്ലിക്ക് ചെയ്ത് ഇമെയില്‍ തുറന്ന് പരിശോധിക്കൂ

ഇനി സുഹ്രുത്തുക്കളോട് പറഞ്ഞോളു നിങ്ങളുടെ ഈമെയില്‍ ഐഡിയെകുറിച്ച്, അത് എങ്ങനെ എന്നുനോക്കാം. നിങ്ങളുടെ ഇന്‍ബോക്സില്‍ compose Mail എന്നിടത്ത് ക്ലിക്ക് ചെയ്ത് ഈമെയില്‍ അയയ്ക്കാന്‍ തുടങ്ങാം. ആദ്യത്തെ കോളത്തില്‍ harimohanunnikrishnan@gmail.com എന്നും CC (കാര്‍ബണ്‍ കോപ്പി) എന്നിടത്ത് srravinair@gmail.com എന്നും bcc (ബൈകാര്ബണ് കോപ്പി) എന്നിടത്ത് നിങ്ങളുടെ തന്നെ ഇമെയില്‍ ഐഡിയും നല്കിയതിനുശേഷം ഒരു സബ്ജക്ടും നല്കി നിങ്ങള്‍ക്ക് എഴുതേണ്ട കാര്യങ്ങള്‍ താഴെകൊടുത്ത് send button അമര്‍ത്തിയാല്‍ ഈമെയില്‍ പോയീട്ടുണ്ടാവും. ഒന്ന് റിഫ്രഷ് ചെയ്തുനോക്കിയാല്‍ നിങ്ങളുടെ ഇന്ബോക്സില്തന്നെ നിങ്ങള്‍ അയച്ച കത്തിന്റേ ഒരു പകര്‍പ്പ് ലഭിച്ചതായി കാണാം. ഒറ്റത്തവണ നിങ്ങള്‍ക്ക് ഇങ്ങനെ ഒട്ടേറെപേര്‍ക്ക് ഇമെയില്‍ അയയ്ക്കാം ഉദാഹരണത്തിന് harimohanunnikrishnan@gmail.com;srravinair@gmail.com;ponnus@gmail.com എന്നിങ്ങനെ ഓരോ ഐഡിക്കുശേഷവും ; ചിഹ്നം ഉപയോഗിച്ചാല്മാത്രം മതി. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ contact...ല്‍ മൂന്ന് ഈമെയില്‍ ഐഡികാണാം അതില്‍ പേരിനു മുമ്പായി ഒരുചെറിയ പച്ചലൈറ്റ് കത്തുന്നുണ്ടെങ്കില്‍ അയാള്‍ ഇപ്പോള്‍ online ആയി മറ്റൊരു ക്മ്പ്യുട്ടറിന് റ്റെ മുന്നിലുണ്ടെന്നര്ത്ഥം
ശ്രീ.എസ്.ആര്. രവിനായര്‍ നമ്മുടെ മുന്‍ ജോയിന്‍ റ്റ് ഡയറകടറാണ് സ്നേഹസമ്പന്നനായ ഇദ്ദേഹം വൈകുന്നേരങ്ങളില്‍ അദ്ദേഹത്തിന് റ്റെ laptop ന് റ്റെ മുന്നിലുണ്ടാകും. ഒരു ചാറ്റിങ്ങ് അനുഭവത്തിനുവേണ്ടിയാണ് അദ്ദേഹത്തിന് റ്റെ ഈമെയില്‍ ഐഡി നല്‍കിയത് internet നെ കുറിച്ചും പഞ്ചായ്ത്തിനെ കുറിച്ചും ബ്ലോഗുകളെകുറിച്ചും അദ്ദേഹവുമായി സംസാരിക്കൂ. നിങ്ങളുടെ മോണിട്ടറിന് റ്റെ contact എന്നിടത്ത് mouse കൊണ്ടു ചെന്നാല്‍ ഒരു ചെറിയ window തുറന്നു വരുന്നത്കാണാം അതില്‍ chatting ന് invitation നല്‍കുകയും പ്രതികരിച്ചാല്‍ സ്ക്രീനിന് റ്റെ വലതുവശത്ത് താഴെയായി ചെറിയ ഒരു window തുറന്നു വരുകയും ടിയാന് റ്റെ പ്രതികരണം കാണുകയും ചെയ്യാം ഇനി നിങ്ങള്‍ക്കു എഴുതാനുള്ളത് എഴുതി Enter പ്രസ്സ് ചെയത് ഇങ്ങനെ ഇംഗ്ലീഷിലും മംഗ്ലീഷിലുമായി ചാറ്റിങ്ങ് തുടര്‍ന്നു പോകാം.
ബ്ലോഗ് നിര്‍മ്മാണം ഇമെയില്‍ ഉണ്ടാക്കുന്നതിലും എളുപ്പമാണ് ഒരുപരീക്ഷണപാടവം കൂടിഉണ്ടെങ്കില് ഒരുപാടുകാര്യങ്ങള്‍ ചെയ്യാന്‍ കഴിയും അതിനാല്‍ ബ്ലോഗ് നിര്‍മ്മിക്കുന്നതിന് റ്റെ പ്രാഥമികകാര്യങ്ങള്‍ ഞാന്‍ എങ്ങിനെ ചെയ്തു എന്നുമാത്രമാണ് ഇവിടെകുറിക്കുന്നത് മാത്രമല്ല ഓരോപ്രാവശ്യവും പുതിയ പുതിയ പരീക്ഷണങ്ങള്‍ക്കായി ബ്ലോഗില്‍ ഗൂഗിള്‍ അവസരങ്ങള്‍ ഒരുക്കിതരികയും ചെയ്യുന്നു.
നിങ്ങള്‍ blogger.com എന്ന സൈറ്റ് സന്ദര്‍ശ്ശിക്കൂ
ഇപ്പോള്‍ ലഭിക്കുന്ന പേജിലെ video tutorial ഒന്നുകണ്ടുന്നോക്കൂ പെട്ടെന്നൊരു ഐഡിയ ലഭിക്കുന്നതായിരിക്കും.തിരിച്ചുവന്ന് create a blog എന്ന ബട്ടന് ക്ലിക്ക് ചെയ്ത് ബ്ലോഗ് നിര്‍മ്മാണത്തിലേയ്ക്ക് കടക്കാം, ഇപ്പോള്‍ ലഭിക്കൂന്ന Application form ല്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്കിതുടര്ന്നുപോകാം, നിങ്ങളുടെ ബ്ലോഗ് എങ്ങനെ ഇരിക്കണമെന്നതിന് കാണിച്ചിരിക്കുന്ന Templates ല്‍ നിന്നെന്ന് select ചെയ്യു,
ഇനി നിങ്ങളുടെ ബ്ലോഗിന് പേരുനല്ക്കൂ, blog address നല്ക്കുന്നത് ശ്രദ്ധിക്കു http://നിങ്ങളുദ്ദേശിക്കുന്നപേര്.blogspot.com/ എന്നതാണ് നിങ്ങളുടെ URL (Uniform or Universal resource locator) നിങ്ങളുദ്ദേശിക്കുന്ന പേര് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ചെറിയ രൂപഭേദങ്ങള്‍ പേരില്‍ വരുത്തണമെങ്കില്‍ വരുത്തി continue നല്കിയാല് നിങ്ങളുടെ ബ്ലോഗ് തയ്യാറായതായി അറിയീചുകൊണ്ടുള്ള window പ്രത്യക്ഷപ്പെടും.
Start Bloging എന്നിടത്ത് ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകൂ.
ഇപ്പോള്‍ വരുന്ന dash board ല്‍ പുതിയ posting ന്നടത്തുന്നതിനുള്ള button കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ postingനുള്ള ഒരു window തുറന്നു വരുന്നത്കാണാം,
അതില്‍ Text,Bold,Italics,Text color,weblink,add a picture, add a video ഏതു ഭാക്ഷയില്‍ എഴുതണം എന്നുങ്ങനെയുള്ള option നുകള്‍ കാണാം. ഇതില്‍ weblink, add a picture എന്നിവ സ്വയം പരീക്ഷിച്ച് മനസിലാക്കൂ. ഒരു ചെറിയകാര്യം പറയട്ടെ ഇന്‍ റ്റെര്‍ നെറ്റിലുള്ള ഭൂരിഭാഗം ചിത്രങ്ങളും വളരെ വലുപ്പം കുറഞ്ഞവയാണ്(വലുപ്പം എന്ന് ഞാന്‍ ഉദ്ദേശിച്ചത് kb യിലാണ്) നിങ്ങള്‍ ചിത്രങ്ങള്‍ ചേര്‍ക്കുബോള്‍ കൂടുതല്‍ വലുപ്പമുണ്ടെങ്കില്‍ blog load ചെയ്തുവരാന് താമസിക്കും. ഒരുപാടുചിത്രങ്ങള് നിങ്ങളുടെ ബ്ലോഗില്‍ നല്കുന്നുണ്ടെങ്കില് മാത്രം ഇക്കാര്യം ശ്രദ്ധിച്ചാല്‍മതി തല്ക്കാലം ഇപ്പോള്‍ ശ്രദ്ധിക്കേണ്ടാ.നിങ്ങള്‍ക്കുലഭിച്ച പുതിയപേജില് പോസ്റ്റിങ്ങ് നടത്തി തുടങ്ങിക്കോളൂ, ഒരു തലക്കെട്ടും നല്കി publishpost എന്നിടത്ത് ക്ലിക്ക് ചെയ്യ്താല്‍ നിങ്ങളുടെ ആദ്യപോസ്റ്റിങ്ങ് കാണാം, view blog എന്നിടത്ത് ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബ്ലോഗ് എങ്ങനെ എന്നുകാണു.
ഒരു ബ്ലോഗ് നിര്മ്മിച്ചതുകൊണട്മാത്രമായില്ല. അതില്‍ മനോഹരങ്ങളായ posting ങ്ങുകള്‍ ഉണ്ടാവണം,സന്ദര്‍ശകര്‍ ഉണ്ടാവണം എങ്കില്മാത്രമണ് അത് രസകരമാകുന്നത്. സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിന് എന്ത് ചെയ്യും? അതിന് ഏറ്റവും എള്ളുപ്പവഴി comment പോസ്റ്റ് ചെയ്യുക എന്നതാണ്. നിങ്ങള്‍ സന്ദര്‍ശിക്കുന്ന ബ്ലോഗില്‍ നിങ്ങളുടെ അഭിപ്രായം കുരിച്ചിടൂ അതിലൂടെ നിങ്ങളെതേടി സന്ദര്‍ശകരെത്തും. ഇനി ഞാന്‍ ഒന്നു ചോദിച്ചോട്ടെ.. നിങ്ങളുടെ ബ്ലോഗ് ആരെങ്കിലും സ്ന്ദര്ശിച്ചോഎന്ന് എങ്ങിനെ അറിയും? ആരും comment പോസ്റ്റ്ചെയ്തില്ലെങ്കില് ആര്‍ക്കുംവേണ്ടാത്ത ഒരു ബ്ലോഗാണ് നിങ്ങളുടേതെന്ന് തെറ്റിദ്ധരിക്കരുതേ....നിങ്ങളുടെ സ്ന്ദര്ശകര് ആരെന്നും, എവിടെന്നിന്നെന്നും,എത്രന്നേരം ബ്ലോഗില്‍ സമയം ചെലവിട്ടെന്നെല്ലാം അറിയുന്നതിന്ന് വഴിയുണട്. അതിനായി ഏതേങ്കിലും hitcounter കളില്‍ രജിസ്റ്റര്ചെയ്യേണടതായുണട്, ഇത്തരം സൈറ്റുകള്‍ ഒരു java script നിങ്ങള്‍ക്കുതരും അത് നിങ്ങളുടെ ബ്ലോഗില്‍ paste ചെയതാല്‍ മതിയാകും അത് എങ്ങനെ എന്നു ന്നോക്കാം.
നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ കയറി layout എന്ന option ക്ലിക്ക് ചെയ്യു, അപ്പോള്‍ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു പേജ് ലഭിക്കും
add a Gadget എന്നിടത്ത് ക്ലിക്ക് ചെയ്യു ഇത് ബ്ലോഗിലെ വെടിക്കെട്ടുശാലയാണ് ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാടുകാര്യങ്ങള്‍ ഇവിടെകാണാം,
അതില്‍ HTML/Java script എന്നൊരുഓപ്ഷന് കാണാം അത് ക്ലിക്ക് ചെയ്ത് ലഭിക്കുന്നപേജില്
heading ല്‍ visitors എന്ന് കൊടുത്ത് ബ്ലോഗ് minimize ചെയ്തിടു.ഇനി നമ്മുക്ക് വേണ്ടത് sitemeter.comഎന്ന site സന്ദര്‍ശിക്കുകയാണ്,
ഇപ്പോള്‍ ഇത്തരത്തില്‍ ഒരുപേജ് തുറന്നുവന്നീട്ടുണ്ടാവും,ഇന്‍ റ്റെര്നെറ്റില് പണമിടപാടുകള്‍ തീര്‍ത്തും ഒഴിവാക്കുന്നതാണ്നല്ലത് അതിനാല്‍ നമുക്കിവിടെ Free എന്നുകാണുന്ന boxല്‍ sign up ചെയ്യാം,ആവശ്യമായ വിവരങ്ങള്‍ നല്കി മുന്നോട്ടുപോയാല്‍ ഇത്തരത്തിലുള്ള പേജ് ലഭിക്കും
അതില്‍ manager എന്നിടത്ത് ക്ലിക്ക് ചെയ്ത് തുടര്ന്നുപോകുബോള്
2 കംബ്യൂട്ടര് സ്ക്രിപ്റ്റുകള്‍ കാണാം. അതില്‍ ആദ്യത്തേത് copy (ctrl+c) ചെയ്ത് minimize ചെയതിട്ടിരിക്കുന്ന ബ്ലോഗിലെ HTML/Java script ല്‍ Paste(ctrl+v) ഇനി save ചെയ്ത് നിങ്ങളുടെ ബ്ലോഗ് കണ്ട്നോക്കൂ, sitemeter എന്നൊരു ചെറിയചിത്രംകാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അതിഥികളെകുറിച്ചറിയാംഇനി മലയാളത്തില്‍ എങ്ങനെ ബ്ലോഗാം എന്ന് നോക്കാം, ഗുഗിള്‍ മലയാളത്തില്‍ എഴുതുന്നതിന് സൌകര്യം ഒരുക്കിയീട്ടുണ്ടെങ്കിലും പലപ്പോഴും അത് പോരാതെവരുന്നതായിക്കാണാം, മലയാളത്തില്‍ വായിക്കുന്നതിന് Anjali oldlipiഎന്ന font ഉം എഴുതുന്നതിന് keyman എന്ന സോഫ്റ്റ്വെയറുമാന്ണ് ഞാന്‍ ഉപയോഗിക്കുന്നത്, ഞാന്‍ എഴുതുന്നത് നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങളുടെ ക്മ്പ്യൂട്ടറില് Anjali oldlipi എന്ന font ഉണ്ട്. മലയാളം എഴുതുന്നതിനായി keyman എന്ന സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായുണ്ട്. അതിന് ശ്രീ. സിബുവിന് റ്റെ bloghelpline.blogspot.com എന്ന ബ്ലോഗ് സ്ന്ദര്‍ശിച്ച് മലയാളത്തില്‍ എഴുതുന്നതിന് എന്നിടത്ത് ക്ലിക്ക് ചെയ്യു വിശദമായി അതില്‍ ചെയ്യേണ്ടകാര്യങ്ങള്‍ പറഞ്ഞീട്ടുണ്ട്, keyman install ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ കമ്പ്യുട്ടറിന് റ്റെ താഴെയുള്ള taskbar ല്‍
ഇത്തരത്തില്‍ ഒരു സിംബല്‍ കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ അത്
ഇങ്ങനെ ആവുകയും മലയാളത്തിലുള്ള “ക“ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ taskbar ല്‍ അത്
ഇങ്ങനെ ആയിമാറുന്നതും പിന്നീട് typeചെയ്യുന്നതെല്ലാം മലയാളത്തില്‍ വരുന്നതും കാണാം. പഞ്ചായത്ത് എന്നെഴുതുന്നതിന് panchaayathth എന്ന് type ചെയ്യേണ്ടിവരും കുറച്ചുകഴിയുമ്പോള്‍ എളുപ്പമാകും. ഇനിയല്‍പ്പം ബുദ്ധിമുട്ടിയാലും മലയാളത്തില്‍ എഴുതിയാല്‍ thanimalayalam.org എന്ന മലയാളം search engine നിങ്ങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യുകയും അതിലൂടെ ലോകത്തിലെ എല്ലാമലയാളികള്‍ക്കും നിങ്ങളുടെ ബ്ലോഗില്‍ എത്താന്‍ വഴി ഒരുക്കുകയും ചെയ്യും.നിങ്ങള്‍ ഒരു ഇമെയില്‍ ഐഡി നിര്മ്മിചെന്നും
എങ്ങനെ ഒരു മെയില്‍ അയയ്ക്കാമെന്നും
ചാറ്റിങ്ങ് എങ്ങനെ നടത്താമെന്നും
ഒരു ബ്ലോഗ് നിര്‍മ്മിക്കുന്നത് എങ്ങനെഎന്നും
എങ്ങനെ സന്ദര്‍ശകരുടെ വിവരം ലഭിക്കുമെന്നും
മലയാളത്തില്‍ എങ്ങനെ എഴുതാമെന്നും മനസിലാക്കി എന്നുകരുതട്ടെ
ഇനിയും സാധിക്കാതിരിക്കുകയോ സംശയം ഉണ്ടെങ്കിലോ എന്നെ 8089677408 എന്നനമ്പറിലോ, രവിസാറിനെ 9447864212 എന്നനമ്പറിലോ ബന്ധപ്പെടൂ.
നിങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നുകൊണ്ട്,
സസ്നേഹം
ഹരി
what happened
ReplyDeleteno postiong after these long days even.
srravinair@gmail.com
gramapanchayat.blogspot.com
ഹരീ,
ReplyDeleteവളരെ നല്ല കാര്യമാണു ചെയ്തിരിക്കുന്നതു്. ഏല്ലാ പഞ്ചായതൂം
ബ്ലോഗ് തുടങ്ട്ടെ.
എന്റെ ബ്ലോഗ് വിലാസം ന്ല്കിയതിനു് നന്ദി.
എസ്സാര്‍.രവി നായര്‍.
Dear Hari,
ReplyDeleteCongragulations for your attempt.
Pradeepen Thulika
Dear hari pls help me also to create a blog and add attachments
ReplyDeletehari congradulations,please update name of panchayat secretary
ReplyDeletecongratulations for your social committed attempt
ReplyDelete